Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു നിര്‍ബന്ധമാക്കിയ  നിര്‍ദേശം സര്‍ക്കാര്‍ ലഘൂകരിച്ചു. ജീവനക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്ന തരത്തിലാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. ജീവനക്കാര്‍ക്കിടയില്‍ ആപ്ലിക്കേഷന്റെ ഉപയോഗം 100 ശതമാനം ഉറപ്പാക്കേണ്ടത് അതത് സ്ഥാപന മേധാവിയുടെ ഉത്തരവാദിത്വമായിരിക്കും. പതിവായി ആരോഗ്യസ്ഥിതി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കും. വ്യക്തികളുടെ മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശിക്കാമെന്നും നാലാംഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.