Mon. Dec 23rd, 2024
ബ്രസീലിയ:

യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയയെും സ്പെയിനെയും മറികടന്ന് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ ബ്രസീല്‍ നാലാമത് എത്തിയിരിക്കുകയാണ്. 24 മണിക്കൂറില്‍ 14,919 പുതിയ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ  2,41,080 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16,118 പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ മൂലം മരണപ്പെട്ടത്. 485 പേര്‍ക്ക് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായി.

അതെ സമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്തിന്‍റെ സാമ്പത്തിക രംഗം തകര്‍ത്ത് തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് വരുമെന്നാണ് പ്രസിഡന്‍റ് ജൈര്‍ ബോള്‍സൊനാരോയുടെ വാദം.

ആഗോള തലത്തില്‍  കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48ലക്ഷം കടന്നു. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തി പതിനാറായിരത്തി എഴുന്നൂറ്റി പതിനൊന്നായി. അമേരിക്കയില്‍ 865 പേരാണ് ഇന്നലെ മരിച്ചത്. 15.27 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം യുഎസ്സിൽ രോഗം സ്ഥിരീകരിച്ചത് 19,891 പേർക്കായിരുന്നു.