Mon. Dec 23rd, 2024
ദുബായ്:

ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6487പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഒരു 1,37,706 ആയി. 86 മലയാളികളടക്കം 693 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍  ഗള്‍ഫില്‍ നിന്ന് ഇന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദോഹയില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് സര്‍വീസുകള്‍. ഗര്‍ഭിണികള്‍, രോഗികള്‍, വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെ 360 യാത്രക്കാരാണ് ഇന്ന് നാട്ടിലെത്തുന്നത്.