Mon. May 19th, 2025
ന്യൂ ഡല്‍ഹി:

 
കൊവിഡ് സാമ്പത്തിക പാക്കേജായ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ നാലാം ഭാഗം ഇന്ന് പ്രഖ്യാപിക്കും. രണ്ടുദിവസം കൂടി പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയത്. കാർഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്ക്കരണ നടപടിയുമാണ് ഇന്നലെ പ്രഖ്യാപിച്ചത്. കോർപ്പറേറ്റ് രംഗത്തിനും തൊഴിലാളികൾക്കുമുള്ള കൂടുതൽ പദ്ധതികൾ ഇന്ന് ഉണ്ടായേക്കും. എന്നാല്‍ പാവപ്പെട്ടവർക്ക് നേരിട്ട് ധനസഹായം നൽകാതെ ഈ പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.