Wed. Jan 22nd, 2025
മോസ്കോ:

 
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷമായി. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,07159 കടന്നു. അതേസമയം, റഷ്യ വികസിപ്പിച്ച ഫാവിപിറാവിര്‍ എന്ന മരുന്ന് ക്ലിനിക്കല്‍ ട്രയലില്‍ വലിയ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. മരുന്ന് നല്‍കിയ 60% രോഗികളും അഞ്ചു ദിവസത്തിനുള്ളില്‍ രോഗമുക്തി നേടി.

രാജ്യവ്യാപകമായി ഫാവിപിറാവിർ രോഗികളില്‍ ഉപയോഗിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. യുഎസ്സില്‍ 14.84 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എണ്‍പത്തി എട്ടായിരത്തി അഞ്ഞൂറ്റി ഏഴ് പേര്‍ ഇതുവരെ മരണപ്പെട്ടു. യുകെയില്‍ കൊവി‍‍ഡ് രോഗികളുടെ എണ്ണം 2.37 ലക്ഷത്തിലെത്തി, 2.23 ലക്ഷമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍.