Wed. Dec 18th, 2024
ലക്നൗ:

വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികള്‍ക്ക് 12 മണിക്കൂര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചത്. യുപി വര്‍ക്കേഴ്‌സ് ഫ്രണ്ട് എന്ന സംഘടനയടക്കമുള്ളവരാണ് ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, തൊഴില്‍ നിയമം ഭേദഗതി ചെയ്തുക്കൊണ്ടുള്ള ഓര്‍ഡിനന്‍സിനെ ഉത്തരവ് ബാധിക്കില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്ന് വിട്ടുപോകുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തൊഴില്‍ നിയമം ഭേദഗതി വരുത്തിയത്.

യുപിയെ കൂടാതെ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിനെതിരെ ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.