Mon. Dec 23rd, 2024
ചെന്നൈ:

 
തമിഴ്‌നാട്ടില്‍ മദ്യ വില്പനയ്ക്ക് അനുമതി. സുപ്രീംകോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

മദ്യവില്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഓണ്‍ലൈന്‍ വില്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. ബാറുകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്. ഈ മാസം 17 വരെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ പാടില്ലെന്നാണ് കോടതി പറഞ്ഞിരുന്നത്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് തമിഴ്‌നാട് എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് മദ്യവില്പനയ്ക്കുള്ള അനുമതി കോടതി നല്‍കിയിരിക്കുന്നത്. ഇന്നലെ മാത്രം 447 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 9674 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.