Sat. Jan 18th, 2025
തിരുവനന്തപുരം:

 
കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തീയ്യതി വീണ്ടും മാറ്റിയേക്കും. പൊതുഗതാഗതം തുടങ്ങുന്നതിൽ തീരുമാനമാകാതെ 21 മുതൽ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചതിനെതിരെ വിദ്യാർത്ഥികൾ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു.

വൈസ് ചാൻസലർ, കോളേജ് പ്രിൻസിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലോക്ക്ഡൗൺ മൂലം നിർത്തിവയ്ക്കേണ്ടി വന്ന പരീക്ഷകൾ 21 മുതൽ പുരനരാംഭിക്കാനുള്ള തീരുമാനമുണ്ടായത്. പഠിക്കുന്ന കോളേജിലേക്ക് എത്താനാകാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി സബ്സെന്ററുകള്‍ ഒരുക്കാനും തീരുമാനമെടുത്തിരുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായിരുന്നു സബ്സെന്ററുകള്‍ അനുവദിച്ചത്. മറ്റ് ജില്ലകളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എല്ലാ ജില്ലകളിലും ഒരു സബ് സെന്റർ വീതമെങ്കിലും അനുവദിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.