റിയാദ്:
അവധിക്ക് നാട്ടിലെത്തി ലോക്ക് ഡൗണില്‍ കുടുങ്ങിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ തിരികെയെത്തിച്ച് സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ തബൂക്ക് വിമാനത്താവളത്തിലെത്തിച്ചത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തിരികെ സൗദിയിലെത്തിയത്. ഇവരിപ്പോള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാണുള്ളത്. നിരീക്ഷണ കാലയളവിന് ശേഷം തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വിദേശങ്ങളില്‍ കുടുങ്ങിയ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും തിരികെയെത്തിക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.