Thu. Dec 19th, 2024
ന്യൂഡല്‍ഹി:

നാല് റഫാല്‍ യുദ്ധ വിമാനം കൂടി ജൂലൈ അവസാനത്തോടെ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇരട്ട സീറ്റുള്ള മൂന്ന് ട്രെയിനര്‍ വിമാനങ്ങളും ഒറ്റ സീറ്റുള്ള ഫൈറ്റര്‍ വിമാനവുമാണ് അംബാല വ്യോമ കേന്ദ്രത്തില്‍ വെച്ച്‌ കൈമാറുക.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിമാനം കൈമാറുന്നത് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. മെയ് അവസാനം വിമാനം കൈമാറാനായിരുന്നു മുന്‍ ധാരണ.

ഏഴ് ഇന്ത്യന്‍ പൈലറ്റുമാര്‍ അടങ്ങുന്ന ആദ്യ സംഘത്തിന്‍റെ റഫാല്‍ പരിശീലനം ഫ്രഞ്ച്​ വ്യോമ കേന്ദ്രത്തില്‍ പൂര്‍ത്തിയായി. കോവിഡ് ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിന് പിന്നാലെ രണ്ടാമത്തെ സംഘം പരിശീലനത്തിനായി പുറപ്പെടും.