Thu. Dec 19th, 2024
ന്യൂ ഡല്‍ഹി:

കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പ്രകാരം കേരളത്തിലെ 23.79 ലക്ഷം ചെറുകിട-മൈക്രോ,ഇടത്തരം വ്യവസായ യൂണിറ്റുകള്‍ക്ക് സഹായം ലഭിക്കും. ഇതില്‍ 23.58 ലക്ഷം മൈക്രോ എന്റര്‍പ്രൈസസുകളാണ്. 44.64 ലക്ഷം പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കും. ഇതില്‍ 3.84 ശതമാനം യൂണിറ്റുകള്‍ പട്ടികജാതി വിഭാഗത്തിലും 0.72 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിലും 24.97 ശതമാനം വനിതാ വികസന വിഭാഗത്തിലുമുള്ളതാണ്. 17.89 ലക്ഷം കോടിയുടെ നിക്ഷേപമാണ് സംസ്ഥാനത്തുള്ളത്. 67.65 ലക്ഷം കോടിയുടെ വിറ്റുവരാണ് യൂണിറ്റുകള്‍ നടത്തുന്നത്. ഇവയ്‌ക്കെല്ലാം കേന്ദ്ര പാക്കേജിന്റെ പരിഗണന ലഭിക്കും.