Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്നും എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.

ബെവ്‌കോയിലെ അതേ വിലയ്ക്ക് ബാറില്‍ നിന്ന് മദ്യം ലഭിക്കും. ബാറില്‍ പാഴ്‌സലിന് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും. പാഴ്‌സല്‍ താത്ക്കാലിക സംവിധാനമാണെന്നും കള്ള് ക്ഷാമം വൈകാതെ തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് മദ്യത്തിന് വിലകൂട്ടാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തിനായാണ് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയത്.