Thu. Jan 23rd, 2025
വാഷിങ്ടണ്‍:

ലോകത്ത് 2,97,765 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് ഇതുവരെ മരണപ്പെട്ടത്. അതേ സമയം രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. അതേ സമയം അമേരിക്കയിൽ 24 മണിക്കൂറിൽ 1700 പേരാണ് മരിച്ചത്. ആകെ മരണം 85,000 കടന്നു. ബ്രിട്ടനിൽ 494 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ലോക്ഡൗൺ ഇളവ് നൽകിയതോടെ ആളുകൾ വ്യാപകമായി പുറത്തിറങ്ങുന്നത് ബ്രിട്ടനിൽ ആശങ്കയാകുന്നുണ്ട്.