Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

രാജ്യതലസ്​ഥാനത്തുനിന്ന്​ കേരളത്തിലേക്കുള്ള ആദ്യ സ്​പെഷല്‍ ട്രെയിന്‍ പുറപ്പെട്ടു. 1490 യാത്രക്കാരുമായി രാജധാനി എക്​സ്​പ്രസാണ്​ സര്‍വിസ്​ നടത്തുന്നത്​. ട്രെയിന്‍ വെള്ളിയാഴ്​ച പുലര്‍ച്ചെ 5.25ന്​ തിരുവനന്തപുരത്തെത്തും. അതേമസയം, ഉയര്‍ന്ന​ ടിക്കറ്റ്​ നിരക്കാണ് യാത്രക്കാരില്‍നിന്ന്​​ ഈടാക്കിയത്​. ഈ ടിക്കറ്റുകള്‍ വളരെ പെ​ട്ടെന്ന്​ തന്നെ തീരുകയും ചെയ്​തു​.

കര്‍ശന പരിശോധനകള്‍ക്കുശേഷമാണ്​ ട്രെയിനില്‍ ആളുകളെ പ്രവേശിപ്പിച്ചത്​. അതേസമയം, എ.സി കോച്ചുകളിലെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്​. കോഴിക്കോട്​, ആലുവ എന്നിവിടങ്ങളിലും ഈ ട്രെയിനിന്​ സ്​റ്റോപ്പുണ്ട്​. ഇവരുടെ പരിശോധനക്കായി വലിയ സജ്ജീകരണങ്ങള്‍ സ്​റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്​.

രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്ന് ട്രെയിന്‍ വഴി കേരളത്തില്‍ എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാണ്​​. പാസില്ലാതെ സംസ്ഥാനത്തെത്തുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാരന്‍റൈനിന്​ വിധേയമാകണം. പാസെടുത്ത്​ വരുന്നവരില്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാരന്‍റൈനില്‍ പ്രവേശിക്കണം.

റെയില്‍വെ സ്​റ്റേഷനില്‍നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങളാണ്​ അനുവദിക്കുക. വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവര്‍ ഹോം ക്വാരന്‍റൈന്‍  സ്വീകരിക്കുകയും വേണം.