Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ പങ്കുവെക്കാത്തതിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി ഒരു വലിയ തലക്കെട്ടും ഒഴിഞ്ഞ പേജും മാത്രം മുന്നിൽ വെച്ചുവെന്നായിരുന്നു വിഷയത്തിൽ ചിദംബരത്തിന്റെ പ്രതികരണം.

തനിക്കും അദ്ദേഹം എന്താണ് ഉദ്ദേശിേച്ചതെന്ന് മനസിലായില്ലെന്നും നിർമ്മല സീതാരാമൻ ഒഴിഞ്ഞ പേജ് പൂരിപ്പിക്കുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആർക്കൊക്കെ എന്തൊക്കെ ലഭിക്കുമെന്നും കോൺ​ഗ്രസ് പരിശോധിക്കുമെന്നും ചിദംബരം കൂട്ടിച്ചേർത്തു. രാജ്യത്തെ ദരിദ്രർക്കും ദുർബല വിഭാ​ഗ​ങ്ങൾക്കും അതിഥി തൊഴിലാളികൾക്കും എന്തൊക്കെ സർക്കാർ നൽകുമെന്ന് നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നാല് മണിക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ.