Thu. Dec 19th, 2024
തിരുവനന്തപുരം:

 
കേരള ചരക്ക് സേവന നികുതി വകുപ്പിനു കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾ  പ്രളയസെസ് റിട്ടേൺ സമർപ്പിക്കേണ്ട തീയതി നീട്ടിയതായി ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു. ഫെബ്രുവരി മുതൽ മേയ് വരെയുള്ള റിട്ടേണുകൾ സമർപ്പിക്കേണ്ട തീയതിയാണ് നീട്ടിയിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം ജിഎസ്ടി 3 ബി റിട്ടേൺ സമർപ്പിക്കേണ്ട തീയതിയാണ് പ്രളയസെസ് റിട്ടേണും നൽകേണ്ട അവസാന തീയതിയെന്നു ചരക്ക് സേവന നികുതി കമ്മിഷണർ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam