Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

 
ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വിമാനം ചാർട്ടർ ചെയ്ത് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി നൽകാനാണ് തീരുമാനം. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അപേക്ഷകൾ സർക്കാരിന് കിട്ടിയിരുന്നു.

കേരളത്തിലേക്കുള്ളത് ഉൾപ്പെടെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ന് പന്ത്രണ്ട് വിമാന സർവ്വീസുകളാണുള്ളത്. വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ സാൻഫ്രാൻസിസ്കോ, ലണ്ടൻ, മോസ്കോ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാനമുണ്ടാകും.