ന്യൂഡല്‍ഹി:
കരസേനയിലെയും നാവിക സേനയിലെയും വ്യോമസേനയിലെയും സെെനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് ഡിഫൻസ് സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്ത്. ഇത് സേനയിലെ 15 ലക്ഷത്തോളം വരുന്ന സൈനികർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാന്‍ മനുഷ്യ വിഭവശേഷിയുടെ ചെലവുകള്‍ നോക്കുകയാണ്. എന്തുകൊണ്ടാണ് ഒരു ജവാൻ പതിനഞ്ചോ പതിനേഴോ വർഷം മാത്രം സേവിച്ചാൽ മതിയെന്ന നയം തുടരുന്നത്. എന്തുകൊണ്ട് 30 വർഷം സേവിച്ചു കൂടാ. നേരത്തെയുള്ള വിരമിക്കൽ മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത്.”- ട്രിബ്യൂണിനു നൽകിയ അഭിമുഖത്തിൽ ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. വര്‍ദ്ധിച്ചു വരുന്ന ശമ്പളവും പെന്‍ഷനും ബജറ്റിന്റെ വലിയൊരു ഭാഗം അപഹരിക്കുന്നതിനാല്‍ മനുഷ്യ വിഭവശേഷിയുടെ ചെലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിnte മറുപടി.