Mon. May 6th, 2024
ന്യൂ ഡല്‍ഹി:

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആശങ്കയുയര്‍ത്തി കുതിച്ചുയരുന്നു.  24 മണിക്കൂറിനിടെ 122 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 3525 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ 74281 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 47480 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24386 പോരാണ് ഇതുവരെ രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് കൊറോണമൂലം 2415 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.