Sun. Jul 27th, 2025
ദുബായ്:

ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 4737 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം 560 പേർ മരണമടഞ്ഞു. കൊവിഡ് ബാധയെത്തുടർന്ന് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. അതേസമയം, കൊവിഡ് 19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് സൗജന്യ വിമാന ടിക്കറ്റുകൾ പ്രഖ്യാപിച്ചു.  ആഗോള തലത്തിലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഒരു ലക്ഷം വിമാന ടിക്കറ്റുകളാണ് സൗജന്യമായി നല്‍കുന്നത്.