Sun. Nov 17th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം വിദേശമദ്യ വില്‍പ്പന ഓണ്‍ലൈന്‍ വഴി നടപ്പാക്കിയേക്കുമെന്ന് സൂചന നല്‍കി ബിവറേജസ് കോര്‍പറേഷന്‍. ഇതിനായി സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിന് കമ്ബനിയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. 29 സ്റ്റാര്‍ട്ടപ്പ് കമ്ബനികള്‍ താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട്.

നേരത്തെ സുപ്രീംകോടതിയും ഇത്തരത്തില്‍ മദ്യ വില്‍പ്പന ഹോം ഡെലിവറിയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ടോക്കണ്‍ രീതിയോ വെര്‍ച്ചല്‍ ക്യൂ മാതൃകയോ നടപ്പാക്കാനാണ് തീരുമാനം. മാത്രമല്ല ഒരാള്‍ ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്താല്‍ പിന്നീട് അഞ്ച് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ആലോചിക്കുന്നത്.