Mon. Dec 23rd, 2024
ലക്നൗ:

ഉത്തർപ്രദേശിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേർ മരണപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. യുപിയിലെ 38 ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായിരിക്കുന്നത്.  പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകുമെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്  നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്നും യുപി സർക്കാർ അറിയിച്ചു.

കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.