Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

മെയ് 12 മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വ്വീസിന്റെ ആദ്യഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ പട്ടിക റെയില്‍വേ പുറത്തുവിട്ടു. കേരളത്തിലേക്ക് ഉള്ള ആദ്യ ട്രെയിന്‍ ദല്‍ഹിയില്‍ നിന്ന് ബുധനാഴ്ച പുറപ്പെടും. വെള്ളിയാഴ്ച ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും. ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക.

കൊങ്കണ്‍ പാത വഴിയാണ് സര്‍വീസ്. കോട്ട, വഡോദര,വാസൈ റോഡ്,പന്‍വേല്‍,രത്നഗിരി, സവന്ത്വാടി റോഡ്, മഡ്ഗാവ്, കാര്‍വാര്‍, ഉടുപ്പി, മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍,
കോഴിക്കോട്,ഷൊര്‍ണൂര്‍, തൃശൂര്‍,എറണാകുളം,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നീ സ്റ്റേഷനുകള്‍ വഴിയാണ് യാത്ര.

ഇന്ന് നാലു മണിക്ക് ഐആര്‍സിടിസി വെബ്സൈറ്റില്‍ ബുക്കിംഗ് ലഭ്യമാകും. കൗണ്ടര്‍ വഴി ബുക്കിംഗ് നടക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗ്. സ്റ്റോപ്പും ഷെഡ്യൂളും ഇന്ന് അറിയാന്‍ സാധിക്കും.

യാത്രക്ക് മുന്‍പ് പരിശോധന ഉണ്ടാകും. രോഗ ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.