Mon. Dec 23rd, 2024

ചെന്നെെ:

മദ്യശാലകൾ ഈ ഘട്ടത്തിൽ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തിലേക്ക് തിരികെ വരുന്ന കാര്യം എഐഡിഎംകെ ചിന്തിക്കേണ്ടെന്ന് തമിഴ്നടൻ രജനീകാന്ത്. സംസ്ഥാനത്തിന് വരുമാനം ഉണ്ടാക്കാൻ സർക്കാർ മറ്റ് വഴികൾ ആലോചിക്കണമെന്നും  എടപ്പാടി പളനിസാമി സർക്കാരിനോട് രജനീകാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.

ലോക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ മദ്യശാലകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയെങ്കിലും സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓണ്‍ലെെന്‍ വില്‍പന നടത്താനും കോടതി അനുവാദം നല്‍രിയിരുന്നു. എന്നാല്‍, ഈ ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് രജനീകാന്തിന്‍റെ വിമര്‍ശനം.

നേരത്തെ, രജനീകാന്തിന് പുറമെ  നടന്‍ കമല്‍ഹാസന്‍, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam