കൊച്ചി:
ലോക്ഡൗണിനെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയവരെ കൊച്ചിയിലെത്തിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വയാണ് കൊച്ചി തീരമണഞ്ഞത്. കപ്പലിലുള്ള 698 യാത്രക്കാരില്‍ 440 പേർ മലയാളികളാണ്. 19 ഗര്‍ഭിണികളും 14 കുട്ടികളും കപ്പലിലുണ്ടായിരുന്നു. കേരളത്തിന് പുറമെ, തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ജലാശ്വയിലുണ്ട്. കൊച്ചി തീരത്തെത്തിയ ജലശ്വയെ നാവികസേനയുടെ ഹെലികോപ്ടറിന്റേയും പൈലറ്റ് ബോട്ടുകളുടേയും അകമ്പടിയിലാണ് പോര്‍ട്ടിലേക്ക് എത്തിച്ചത്.
]വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. നാവികസേനയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായിട്ടാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗര്‍ അടുത്തദിവസം ദ്വീപിലെത്തും.