ബെയ്ജിങ് :
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വുഹാന്‍ നഗരത്തിലെ ഒരാളുള്‍പ്പെടെ 14 പുതിയ കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൈനയിലെ രോഗ ബാധിതരുടെ എണ്ണം 82,901 ആയി.
ജിലിന്‍ പ്രവിശ്യയിലെ ഷുലാന്‍ നഗരത്തിലാണ് 11 കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ഷുലാന്‍ നഗരം ‘ഹൈ റിസ്ക്’ സോണായി അധികൃതർ പ്രഖ്യാപിച്ചു. ശനിയാഴ്ച ലക്ഷണങ്ങളില്ലാതെ 20 പുതിയ കേസുകളും സ്ഥിരീകരിച്ചതായി ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏപ്രില്‍ 28-ന് ശേഷം ഇതാദ്യമായാണ് ചൈനയിൽ ഇത്രയധികം വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.