Mon. Dec 23rd, 2024
കൊച്ചി:

മസ്‍കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലെത്തും. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50നും കുവൈറ്റിൽ നിന്നുള്ളത് രാത്രി 9.15 നും ദോഹയിൽ നിന്നുള്ളത് രാത്രി 1.30 നുമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക.  

ഇന്നലെ സൗദിയില്‍ നിന്നും ബഹൈറനില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതം സംസ്ഥാനത്ത് എത്തിയിരുന്നു. ദ്രുതപരിശോധന നടത്താതെയാണ് 177 പ്രവാസികളുമായി ബഹ്റൈനിൽ നിന്നുള്ള വിമാനം ഇന്നലെ രാത്രി കൊച്ചിയിലെത്തിയത്. ആയതിനാൽ വിശദമായ പരിശോധന നെടുമ്പാശേരിയിൽ നടത്തി.  

152 പ്രവാസികളാണ് ഇന്നലെ കരിപ്പൂരെത്തിയത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കന്യാകുമാരി എന്നിവിടങ്ങളിലുള്ളവരുമായി  ദോഹയിൽ നിന്നുള്ള വിമാനം നാളെ തിരുവനന്തപുരത്ത് എത്തും.