Sun. Jan 19th, 2025
കൊച്ചി:

മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി നാവിക സേന കപ്പലായ ഐഎൻഎസ് ജലാശ്വ നാളെ രാവിലെ കൊച്ചിയിൽ എത്തും. യാത്രക്കാർ എത്തുന്നതിന് മുന്നോടിയായി കൊച്ചി സാമുദ്രിക പോർട്ടിൽ മോക് ഡ്രിൽ നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. എല്ലാവർക്കും 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ ഉണ്ടാകുമെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവരേയും കേരളത്തിൽ ക്വാറന്റൈനിലാക്കുമെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. 440 മലയാളികളും 156 തമിഴ്നാട് സ്വദേശികളുമാണ് 698 അംഗ സംഘത്തിലുള്ളത്. ഇവരിൽ 19 ഗർഭിണികളും 14 കുട്ടികളുമാണ്.