Mon. Dec 23rd, 2024
വാഷിങ്ടണ്‍:

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. 2,7,5000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ മരണം 30000 കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.

ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം കടന്നു. 

അമേരിക്കയില്‍ 13 ലക്ഷം പേരാണ് രോഗബാദിതരായിട്ടുള്ളത്. 1,600 ല്‍ അധികം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു. വൈറ്റ് ഹൗസിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതും ആശങ്ക സൃഷ്ടിക്കുന്നു. അതെ സമയം, രണ്ടേകാൽ ലക്ഷത്തിലധികം പേർ അമേരിക്കയില്‍ രോഗമുക്തി നേടി.