Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

കോവിഡിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ മെഡിക്കല്‍ റിസര്‍ച്ച്‌) തീരുമാനം. 75 ജില്ലകളിലായി 400 പേരെ വീതം റാന്‍ഡം ടെസ്റ്റിന് വിധേയമാക്കും.

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുത്തുന്ന രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ വിവിധകോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഇതെല്ലാ പരിഗണിച്ചാണ് ഐസിഎംആര്‍ റാന്‍ഡം ടെസ്റ്റടക്കം നടത്താന്‍ തീരുമാനിച്ചത്.

75 ജില്ലകളെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ ജില്ലയില്‍ നിന്നും 400 പേരുടെ റാന്‍ഡം ടെസ്റ്റ് നടത്തും. രാജ്യത്ത് ഇതുവരെ 56342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1886 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 109 പേര്‍ മരിക്കുകയും ചെയ്തു.