Sat. Jan 18th, 2025
തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് ​ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർ​ഗീയ വികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ടെന്നും ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വർ​ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുരുവായൂർ ​ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺ​ഗ്രസ് പ്രാദേശിക നേതൃത്വവും രം​ഗത്തെത്തിയിരുന്നു.