Mon. Dec 23rd, 2024
അഗര്‍ത്തല:

ത്രിപുരയില്‍ 24 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 88 ആയി. ദലായി ജില്ലയിലെ അംബാസയിലെ ബിഎസ്എഫ് ആസ്ഥാനത്തെ 86 ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ബിപ്ലബ് ദേബ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 88 കേസുകളില്‍ 86 കേസുകളാണ് ആക്ടീവായിട്ടുള്ളത്. 2 പേര്‍ക്ക് അസുഖം ഭേദമായി. അയല്‍ സംസ്ഥാനമായ ആസമില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നതും ത്രിപുരയുടെ ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.