ഛത്തീസ്ഗഢ്:
തെലങ്കാനയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം നിരീക്ഷണ കേന്ദ്രത്തിലാക്കിയ 22 കുടിയേറ്റ തൊഴിലാളികള്‍ കടന്നുകളഞ്ഞു. മാവോയിസ്റ്റ് ബാധിതമായ ദന്തേവാഡ ജില്ലയില്‍ ആണ് സംഭവം. സ്വന്തം ഗ്രാമമായ നഗാദിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് തൊഴിലാളികള്‍ക്കായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരുന്നത്.
വ്യാഴാഴ്ചയാണ് കര്‍ഷക തൊഴിലാളികളായ ഇവര്‍ അരന്‍പൂരിലെത്തിയതെന്ന് ദന്തേവാഡ ജില്ലാ കളക്ടര്‍ പറഞ്ഞു. 47 തൊഴിലാളികളാണ് ആന്ധ്ര പ്രദേശില്‍നിന്നും തെലങ്കാനയില്‍നിന്നും ദന്തേവാഡയിലേക്ക് മടങ്ങിയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകർ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരുന്നു ഇവരെ ക്വാറന്‍റെെനില്‍ പാര്‍പ്പിച്ചിരുന്നതെന്നും, അവിടെ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും കളക്ടര്‍ തോപേശ്വർ വർമ്മ പറഞ്ഞു.