Mon. Dec 23rd, 2024
ചെന്നൈ:

രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേട് ചന്ത അടച്ചതോടെ തമിഴ്നാട്ടിൽ പച്ചക്കറികൾക്ക് തീവില. കേരളത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയും നിലച്ചിരിക്കുകയാണ്. ചില്ലറ വിപണിയിൽ വില ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ചെന്നൈയിൽ 30 രൂപയുണ്ടായിരുന്ന ബീൻസിന് നിലവില്‍ 150 രൂപയാണ് വില. 20 രൂപയായിരുന്ന വെണ്ടയുടെ വില 55 ആയി ഉയര്‍ന്നു. സവാള, ചെറിയ ഉള്ളി, പച്ചമുളക് തുടങ്ങിയ അവശ്യ പച്ചക്കറികളുടെ വിലയും കുതിച്ചുയരുകയാണ്. നേരത്തെ കേരളത്തിൽ നിന്നും കോയമ്പേട് മാര്‍ക്കറ്റില്‍ എത്തിയ ലോറി ഡ്രൈവർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് തിരുവള്ളൂർ, സേലം, മധുര തുടങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നും കേരളത്തിലേക്കുള്ള കയറ്റുമതി നിലച്ചത്.