Mon. Dec 23rd, 2024
ആന്ധ്രപ്രദേശ്:

വിശാഖപട്ടണം വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമര്‍ ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ നിന്ന് വിഷവാതകം ചോര്‍ന്ന് എട്ട് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ആറ് മരണം. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിലും, നിരവധി പേർ ബോധരഹിതരായതായുമാണ് റിപ്പോർട്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിരിക്കുന്നതിനാൽ ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. അതീവ ഗുരുതരമായ അവസ്ഥയാണ് പോളിമര്‍ കമ്പനിയുടെ പരിസരത്ത് നിലവിലുള്ളതെന്നും എത്രയാളുകളെ ഇത് ബാധിച്ചിരിക്കാമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് പുലർച്ചെ  മൂന്ന് മണിയോടെയാണ് എൽജി പോളിമര്‍ ഇൻഡസ്ട്രീൽ നിന്ന് വിഷവാതകം ചോര്‍ന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam