Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വെ തയ്യാറാക്കിയ ഐസൊലേഷന്‍ കൊച്ചുകള്‍ രാജ്യത്തെ 215 റെയില്‍വെ സ്‌റ്റേഷനുകളില്‍ വിന്യസിക്കും. ഐസൊലേഷന്‍ കോച്ചുകളില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കെയര്‍ സെന്ററുകളില്‍ വൈറസ് ബാധ സംശയിക്കുന്നവരെയോ നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയോ ആയിരിക്കും പ്രവേശിപ്പിക്കുക. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് 19 ആശുപത്രികളുമായി സഹകരിച്ചാവും കൊറോണ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം. അതെസമയം, ഐസൊലേഷന്‍ കോച്ചുകള്‍ എതത്തിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല 5150 കോച്ചുകളാണ് റെയില്‍വെ ഇതുവരെ ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റിയിട്ടുള്ളത്. ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ് എന്നപേരില്‍ സഞ്ചരിക്കുന്ന ആശുപത്രിയും റെയില്‍വെയുടെ പരിഗണനയിലുണ്ട്.