Mon. Jun 9th, 2025
ബാഗ്ദാദ്:

ഇന്റലിജന്‍സ് മുന്‍ മേധാവി മുസ്തഫ അല്‍ ഖാദിമിയെ ഇറാഖ് പാര്‍ലമെന്റ് പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മുൻ  പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെച്ചതോടെയാണ് പുതിയ തിരഞ്ഞെടുപ്പിലൂടെ ഇദ്ദേഹം പ്രധാനമന്ത്രി ആകുന്നത്. ഇറാഖ് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷവാനാണെന്നും ഇറാഖിലെ ജനങ്ങള്‍ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഖാദിമി ട്വിറ്ററിലൂടെ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam