Wed. Jan 22nd, 2025
തിരുവനന്തപുരം:

അന്തര്‍ സംസ്ഥാന​ തൊഴിലാളികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നതിനായി കെഎസ്ആര്‍ടിസി പ്ര​ത്യേക സര്‍വീസുകള്‍ നടത്തുന്നതിന്​ പണം വാങ്ങുന്നുവെന്ന്​ വ്യാജപ്രചരണം നടത്തുന്നതായി അധികൃതര്‍. യാത്രക്കാരില്‍ നിന്നും ഒരു രൂപ പോലും ഈടാക്കാതെയാണ് സര്‍വീസ്​ നടത്തുന്നതെന്ന്​ കെഎസ്​ആര്‍ടിസി മാനേജിങ്​ ഡയറക്​ടര്‍ എംപി ദിനേശ്​ അറിയിച്ചു.

കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കെഎസ്ആര്‍ടിസിക്കെതിരെ സ്‌ഥാപിത താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി നവ മാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും എംപി ദിനേശ്​ അറിയിച്ചു.