തിരുവനന്തപുരം:
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി- യുടെ രണ്ടാം ഘട്ടത്തില്‍ 388.43 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന 2118 പ്രവൃത്തികള്‍ക്കായാണ് തുക വിനിയോഗിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്നതും, റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്താത്തതുമായ, കഴിഞ്ഞ രണ്ടു പ്രളയങ്ങളില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണമാണ് ഈ ഘട്ടത്തില്‍ നടക്കുക.
പദ്ധതിയുടെ ചിലവിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 961.264 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2011 പ്രവൃത്തികള്‍ക്കായി 354.593 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.