Mon. May 6th, 2024

ന്യൂഡല്‍ഹി:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി അഞ്ച് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി അഞ്ചായി.  രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തി നാല്‍പ്പത്തി എണ്ണായിരത്തി ഇരുന്നൂറ്റി എണ്‍പത്തി ആറായി ഉയര്‍ന്നു. യുഎസ്സില്‍ ഇന്നലെ മാത്രം മുപ്പതിനായിരത്തി അറന്നൂറ്റി തൊണ്ണൂറ്റി ആറ് പേര്‍ക്ക് ആണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു. അറുപത്തി എട്ടായിരത്തിലധികം പേര്‍  രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.15 ലക്ഷം പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലും സ്പെയിനിലും മരണനിരക്ക് കുറഞ്ഞു. അതേസമയം റഷ്യയില്‍ കൊവിഡ് ആശങ്കാജനകമാണ്. ഇന്നലെ മാത്രം 10,633 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

By Binsha Das

Digital Journalist at Woke Malayalam