Thu. Oct 30th, 2025
തിരുവനന്തപുരം:

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ ട്രെയിനുകള്‍ അനുവദിച്ചിരുന്നു. ഇതുവരെ അഞ്ച് ട്രെയിനുകളാണ് തൊഴിലാളികള്‍ക്കായി കേരളത്തില്‍നിന്നു സര്‍വീസ് നടത്തിയത്. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാന്‍ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.