Mon. Dec 23rd, 2024

 

തിരുവനന്തപുരം:

പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ്  നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയിലും കേരളമാണ് ഏറ്റവും സുരക്ഷിത നിക്ഷേപകേന്ദ്രമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മറ്റേത് വികസിത രാഷ്ട്രത്തോടും കിട പിടിക്കുന്ന തരത്തിലുള്ള കേരളത്തിന്റെ മനുഷ്യ വിഭവശേഷി തന്നെയാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, കയറ്റുമതി ഇറക്കുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിക്കുമെന്നും കാർഷിക ഉത്‌പന്നങ്ങളുടെ മൂല്യവർദ്ധനവിന് ഊന്നൽ നൽകി ഉത്തര കേരളത്തിൽ നാളികേര പാർക്ക് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.