Wed. Jan 22nd, 2025

 

തിരുവനന്തപുരം:

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ശക്തി പകരാൻ കൃത്രിമ ഇന്റലിജൻസ് പവേർഡ് ഫെയ്‌സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ സംഭാവന ചെയ്ത് ശശി തരൂർ എംപി.  തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യം ബോധ്യമായതിനാലാണ് ജർമ്മനിയിൽ നിന്ന് ഈ ഉപകരണം തലസ്ഥാനത്ത് എത്തിച്ചതെന്ന് ശശി തരൂർ പറഞ്ഞു. ശനിയാഴ്ച  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ജാർഖണ്ഡിലേക്കുപോയ അതിഥിതൊഴിലാളികളെ സ്‌ക്രീൻ ചെയ്യാൻ ഈ താപക്യമാറ ഉപയോഗിച്ചിരുന്നു.