Mon. Dec 23rd, 2024
കശ്മീര്‍:

വടക്കന്‍  കശ്മീരിലെ ഹിന്ദ്വാരയില്‍  ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ഹിന്ദ്വാരയിലെ ഗ്രാമത്തിൽ തീവ്രവാദികൾ ഉണ്ടെന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടാവുന്നത്.

സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളെ ഒഴുപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. നിരവധി ഭീകരവിരുദ്ധ ഓപറേഷനുകളുടെ ഭാഗമായിട്ടുള്ള 21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസര്‍ കേണൽ അശുതോഷ് ശർമ അടക്കമുള്ള സൈനികരാണ് വീരമൃത്യു വരിച്ചത്.