Mon. Dec 23rd, 2024
തിരുവനന്തപുരം:

അന്യ സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തില്‍ തുടരാന്‍ താത്പര്യപ്പെടുന്നവരെ നിര്‍ബന്ധിച്ച്‌ അയയ്ക്കരുതെന്നും പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാനത്തു നിന്ന് ഇന്നും ട്രെയിന്‍ സര്‍വീസുണ്ടാകും. ബിഹാറിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് സര്‍വീസ്. ലോക്ക്ഡൗണ്‍ കാലത്ത് ജോലി ചെയ്യുന്നവരെ പോലും നിര്‍ബന്ധിച്ച്‌ തിരിച്ചയക്കുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.