Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു.

ഞായറാഴ്ച മുതല്‍ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. രോഗം ബാധിച്ച ജീവനക്കാരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ കോവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം കഴിഞ്ഞ ദിവസം 122 ആയിരുന്നു. രോഗബാധിതരില്‍ മൂന്നുമലയാളികളുമുണ്ട്.

അസം സ്വദേശിയായ ജവാന്‍ കഴിഞ്ഞദിവസം രോഗംബാധിച്ച് മരിച്ചതിനുപിന്നാലെയാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആര്‍പിഎഫ് മേധാവിയില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.