Mon. Dec 23rd, 2024
ഭുവനേശ്വര്‍:

അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ട് ഒരാള്‍ മരണപ്പെട്ടു. കാണ്ഡമാല്‍ ജില്ലയിലെ കലിംഗ ഘട്ടിലാണ് സംഭവം. റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒഡിഷയിലെ ഗന്‍ജാമിലേക്കുള്ള ബസില്‍ സ്ത്രീകളും കുട്ടികളുമടക്കം 70ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. അതേസമയം വളരെ അപകടസാധ്യതയുള്ള പാതയില്‍ ഡ്രൈവറുടെ ശ്രദ്ധക്കുറവും വഴിയെക്കുറിച്ചുള്ള ധാരണയില്ലായ്മയുമാണ് അപകടത്തിന് കാരണമെന്ന് അധികൃതരുടെ പ്രാഥമിക നിഗമനം. റോഡിന് വശത്തുള്ള മതിലില്‍ തട്ടിയാണ് അപകടമുണ്ടായത്. പൊലിസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.