Wed. Jan 22nd, 2025
പ്യോംഗ്യാംങ്:

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാർത്തകൾ വന്നുക്കൊണ്ടിരിക്കെ അദ്ദേഹം പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ പുതിയ വളം ഫാക്ടറി അദ്ദേഹം ഉത്‌ഘാടനം ചെയ്തു എന്ന പേരിൽ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കിമ്മിന്റ ആരോഗ്യനനില ​ഗുരുതരമാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും അടക്കം നിരവധി വാർത്തകളാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകൾ. ഉത്തരകൊറിയയുടെ സ്ഥാപകനായ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യമാണ് അദ്ദേഹത്തിന് പിന്നിലുള്ള  അന്വേഷണങ്ങൾക്ക് കാരണം.

By Athira Sreekumar

Digital Journalist at Woke Malayalam