Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

തീവ്രബാധിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളില്‍ ജൂലൈ മാസത്തില്‍ സർവകലാശാല പരീക്ഷകൾ നടന്നേക്കാമെന്ന് യുജിസി അറിയിച്ചു. പരീക്ഷകൾ നടത്തിയാലും റെ​ഗുല‍ർ ക്ലാസുകൾ തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരും. കോഴ്സുകൾക്ക് പുതുതായി ചേരുന്ന വിദ്യാർത്ഥികൾക്ക് സെപ്തംബർ ഒന്നു മുതലായിരിക്കും ക്ലാസുകൾ ആരംഭിക്കുകയെന്നും യുജിസി വൃത്തങ്ങൾ വിശദീകരിക്കുന്നു.

പ്ലസ് വൺ പരീക്ഷ തല്‍ക്കാലത്തേക്ക് നീട്ടിവച്ച് പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകൾ പൂർത്തിയാക്കുള്ള സാധ്യതയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. കേരളത്തിലെ റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും ലക്ഷദ്വീപിലും ​ഗൾഫ് രാജ്യങ്ങളിലും സ്ഥിതി മെച്ചപ്പെട്ടാൽ മാത്രമേ ഈ നീക്കവും നടപ്പാവൂ.