Sun. Jan 19th, 2025
തിരുവനന്തപുരം:

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് ഇന്ന് ഗവർണറുടെ അനുമതിക്കായി അയക്കും. ഹൈക്കോടതി വിധി മറികടന്നുള്ള സർക്കാർ ഓ‍‍ർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുമോ എന്നത് നിര്‍ണ്ണായകമാണ്. തദ്ദേശ ഭരണ വാർഡ് വിഭജനത്തിനുള്ള നിയമ ഭേദഗതി റദ്ദാക്കി കൊണ്ടുള്ള ഓർഡിനൻസും ഗവർണറുടെ പരിഗണനയിലേക്ക് എത്തും. നേരത്തെ പുതിയ വാർഡുകൾ രൂപീകരിക്കാനുള്ള ഓർഡിനൻസ് ഗവണർ അംഗീകരിച്ചിരുന്നില്ല. അത് മറികടക്കാൻ സർക്കാർ പ്രത്യേക ബിൽ നിയമസഭയിൽ പാസാക്കിയെടുത്തിരുന്നു.